സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കി ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജാഗ്രതാ സഭ രൂപീകരണം.
ജില്ലയിലെ വിദ്യാര്‍ഥി- യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല-കോളജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍ സി സി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ജാഗ്രതാ സഭ. ജില്ലാതല ജാഗ്രതാ സഭ രൂപീകരണ യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ യോഗം ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ അംഗം വി. വിനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ എസ് ശ്യാം , ആര്‍ ഷംനാല്‍ , വിനിത വിന്‍സെന്റ്, വിദ്യാര്‍ഥി- യുവജന സംഘടന പ്രതിനിധികള്‍, സര്‍വകലാശാല-കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍ സി സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.