സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ഡിഗ്രി കോഴ്‌സിന് അപേക്ഷിച്ചവരിൽ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച സർവ്വീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷാർഥികൾക്ക് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഒക്ടോബർ 17ന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. അപേക്ഷാർഥികൾ എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററിൽ 17ന് രാവിലെ 11ന് മുമ്പ് ഹാജരായി സ്‌പോട്ട് അലോട്ട്‌മെന്റിന് രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഒക്ടോബർ 20ന് മുമ്പ് അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.