പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ശ്രീകാര്യം കട്ടേലയില്‍   പ്രവര്‍ത്തിക്കുന്ന ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി 2018-19 അദ്ധ്യയനവര്‍ഷം  അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് ശനി, ഞായര്‍, മറ്റ് അവധി ദിവസങ്ങളില്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ സ്‌പെഷ്യല്‍ ട്യൂഷന്‍ നല്‍കുന്നതിന് വിദഗ്ധരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 15ന് വൈകുന്നേരം മൂന്നു വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് 0471 2597900. സീനിയര്‍ സൂപ്രണ്ട്,  എ.എം.എം.ആര്‍.എച്ച്.എസ്.എസ്, കട്ടേല, ശ്രീകാര്യം. പി.ഒ, തിരുവനന്തപുരം-17 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം.