മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബർ 13ന് കോട്ടയം നിയമസഭ മണ്ഡലത്തിൽ പങ്കെടുക്കുന്ന നവകേരള ബഹുജന സദസിന്റെ വിജയകരമായ നടത്തിപ്പിനായി നഗരസഭ, പഞ്ചായത്ത്, ബൂത്തുതലങ്ങളിൽ സംഘാടകസമിതി രൂപീകരിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘാടകസമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടകസമിതിയുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ബഹുജന സദസിനു മുന്നോടിയായി നഗരസഭ, പഞ്ചായത്ത്, ബൂത്തുതലങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു.
സംഘാടക സമിതി കൺവീനർ കോട്ടയം ആർ.ഡി.ഒ. വിനോദ് രാജ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, കോട്ടയം നഗരസഭാംഗം എൻ.എൻ. വിനോദ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അഡ്വ. കെ. അനിൽകുമാർ, രാജീവ് നെല്ലിക്കുന്നേൽ, എം.കെ. പ്രഭാകരൻ, സി.എൻ. സത്യനേശൻ, ജോയി കുറത്തിയാടൻ, ബി. ശശികുമാർ, അഡ്വ. സന്തോഷ് കുമാർ, ഫ്രാൻസിസ് ജേക്കബ്, പി.ആർ ആനന്ദക്കുട്ടൻ, ടി.സി. ബിനോയി, പി.സി. ബിജു, കെ.കെ. ശ്രീമോൻ, വി.ആർ. പ്രസാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.