2023-24 അധ്യയന വർഷത്തിലെ പി.ജി. നഴ്സിംഗ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ അലോട്ട്മെന്റ് ലിസ്റ്റ് കാണാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം ഒക്ടോബർ 17 വൈകിട്ട് 3നകം ബന്ധപ്പെട്ട നഴ്സിംഗ് കോളജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. ഫോൺ: 0471 2525300.