സംസ്ഥാനത്തെ പി.ജി ഹോമിയോ / പി.ജി. ആയുർവേദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയവർക്കുള്ള മെഡിക്കൽ ബോർഡ് ഒക്ടോബർ 17 രാവിലെ 10.30 ന് തിരുവനന്തപുരത്തുളള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ നൽകാൻ വിട്ടുപോയ വിദ്യാർത്ഥികൾക്കും മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാം. അത്തരം വിദ്യാർത്ഥികൾ മെഡിക്കൽ ‘പരിശോധനയിൽ പങ്കെടുക്കുന്ന വിവരം ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖേന പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കണം.: ഫോൺ: 0471 2525300.