2023-24 അധ്യയന വർഷത്തെ ഹോമിയോ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദമായ വിജ്ഞാപനം പ്രവേശ പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.