ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ എല്ലാ വർഷവും വിദ്യാരംഭത്തോടെ ആരംഭിക്കുന്ന കലാ പരിശീലന ക്ലാസുകളിലേക്ക് പുതിയ ബാച്ച് വിദ്യാർഥികൾക്ക് പ്രവേശനം ആരംഭിച്ചു. കേരള നടനം, ഓട്ടൻ തുള്ളൽ, ഭരതനാട്യം, മോഹിനിയാട്ടം, സംഗീതം, വാദ്യോപകരണങ്ങൾ എന്നീ വിഷയങ്ങളാണ് പരിശീലനം ഉണ്ടാവുക. അതോടൊപ്പം മുതിർന്ന വിദ്യാർഥികൾക്ക് നാട്ടുവാങ്കം കോഴ്സിന്റെ പുതിയ ബാച്ചും ആരംഭിക്കും. ഒക്ടോബർ 24നു രാവിലെ ഒമ്പതിനു ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2364771, 8547913916, 8075972539.