കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സ്വയം തൊഴിൽ സംരംഭക സെമിനാർ സംഘടിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർ ശ്രീജിത്ത് സ്വയം തൊഴിൽ സംരംഭം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ദേശീയ വിദേശ പഠന സ്കോളർഷിപ്പ് സംബന്ധിച്ച് പട്ടിക ജാതി വികസന ഓഫീസർ ബാബുരാജൻ എം. എൻ ക്ലാസ് എടുത്തു. ചടങ്ങിൽ പ്ലസ് ടു, ഡിഗ്രി, പി. ജി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.