തിരുവനന്തപുരം ജില്ലയിൽ 2022-23 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും രജിസ്ട്രേഡ് സംഘടനകൾക്കും ജന്തുക്ഷേമ പ്രവർത്തന പുരസ്കാരത്തിനായി അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം ഒക്ടോബർ 30നകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിൽ അവാർഡ് ലഭിച്ചവരെ അവാർഡിനായി പരിഗണിക്കില്ല. തെരെഞ്ഞെടുക്കുന്നവർക്ക് 10,000 രൂപ ക്യാഷ് അവാർഡ് നൽകും. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം. അപേക്ഷാഫോം മൃഗാശുപത്രികളിൽ ലഭിക്കും.