കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ടെ ട്രോപാഡ് നിര്‍മ്മിച്ച് ചെല്ലാനം മോഡല്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്തിന്റെ സാധ്യതകള്‍ പഠിക്കുവാനും റിപ്പോര്‍ട്ട് തയ്യാറാക്കാനും വിദഗ്ദ്ധ സംഘമെത്തി. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആവശ്യപ്രകാരമാണ് ടെ ട്രോപാഡ് നിര്‍മ്മിച്ച് ചെല്ലാനം മോഡല്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്തിന്റെ സാധ്യതകള്‍ പഠിക്കുവാനും റിപ്പോര്‍ട്ട് തയ്യാറാക്കാനും വിദഗ്ദ്ധ സംഘം എറിയാട്, എടവിലങ്ങ് ഗ്രാമ പഞ്ചായത്തുകളിലെ തീരദേശപ്രദേശം സന്ദര്‍ശിച്ചത്.
തീരദേശത്ത് നിരന്തരമായി നടക്കുന്ന കടലാക്രമണവും ശക്തമായ വേലിയേറ്റവും തടയാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഈ ഗ്രാമ പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായി ബഡ്ജറ്റില്‍ കടല്‍ ഭിത്തിനിര്‍മ്മാണത്തിന് തുകയും അനുവദിച്ചിട്ടുണ്ട്.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജന്‍, നിഷ അജിതന്‍, സ്റ്റാന്റിങ്ങ് കമ്മറ്റിചെയര്‍മാന്‍മാരായ ബിന്ദു രാധാകൃഷ്ണന്‍, സാറാബി ഉമ്മര്‍, ഷാഹിന ജലീല്‍, തീരദേശവാര്‍ഡ് മെമ്പര്‍മാര്‍, സൈന്റിസ്റ്റുമാരായ സത്യ കിരണ്‍ രാജു, സുബ്ബുരാജ്, നമിത ബി, പ്രൊജക്ട് ഓഫീസര്‍ ശില്‍പ്പ ബി, അസി. എഞ്ചിനീയര്‍മാരായ ശരണ്‍, അജിത്ത്കുമാര്‍, ധന്യ കെ എസ്, ഓവര്‍സിയര്‍ സുരേഷ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.