ബാലുശ്ശേരി മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 25 ന്


നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബാലുശ്ശേരി മണ്ഡലതല നവകേരള സദസ്സ് നവംബർ 25 ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എ. എ റഹീം എം. പി ഉദ്ഘാടനം ചെയ്തു. പുതിയ ഒരു ഭരണാനുഭവമാണ് ജനങ്ങൾക്ക് മുൻപിൽ നവകേരള സദസ്സ് മുന്നോട്ട് വെക്കുക എന്ന് അദ്ദേഹം പറഞ്ഞു.

കെ. എം സച്ചിൻദേവ് എം.എൽ.എ ചെയർമാനാനും നോഡൽ ഓഫീസർ ഫിനാൻഷ്യൽ അസിസ്റ്റന്റ് കെ. ജി ജയകൃഷ്ണൻ ജനറൽ കൺവീനറുമായ 1001 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കുട്ടികൃഷ്ണൻ, ടി പി ദാമോദരൻ, രൂപലേഖ കൊമ്പിലാട് സി.അജിത, സി എച്ച് സുരേഷ്, സി കെ ശശി, കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്, പി. കെ മുകുന്ദൻ എന്നിവർ വൈസ് ചെയർമാൻമാരാണ്.

മണ്ഡലത്തിലെ വിവിധ ഉദ്യോഗസ്ഥർക്കാണ് 11 ഉപസമിതികളുടെ ചുമതല. രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാര വ്യവസായ ഏകോപന സമിതി ഭാരവാഹികൾ എന്നിവർ കൺവീനർമാരും മണ്ഡലം വികസന മിഷൻ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ കോ ഓർഡിനേറ്ററും ആണ്.

കെ. എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് പരിപാടിയുടെ വിശദീകരണം നടത്തി. മണ്ഡലം വികസന മിഷൻ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ പാനൽ അവതരണം നടത്തി. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രൂപലേഖ കൊമ്പിലാട്, സി. എച്ച് സുരേഷ്, ടി. പി ദാമോദരൻ, വി എം കുട്ടികൃഷ്ണൻ, സി അജിത, സി. കെ ശശി, ജില്ലാ – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നോഡൽ ഓഫീസർ ഫിനാൻഷ്യൽ അസിസ്റ്റന്റ് കെ. ജി ജയകൃഷ്ണൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത നന്ദിയും പറഞ്ഞു.