സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ പരിഗണിച്ച 17 പരാതികളില്‍ ഏഴെണ്ണം തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. മറ്റുള്ളവ തുടര്‍നടപടിക്കായി മാറ്റി. വേങ്ങര പാണ്ടികശാല പതിനേഴാം വാര്‍ഡ് കടലുണ്ടിപുഴയില്‍ പ്രളയത്തില്‍ തകര്‍ന്ന കടവ് പുനര്‍ നിര്‍മിക്കണമെന്നവശ്യപ്പെട്ട് കമ്മീഷന് ലഭിച്ച പരാതിയില്‍ നടപടി കൈകൊണ്ടതായി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ എ റഷീദ് പറഞ്ഞു.

50 മീറ്റര്‍ നീളത്തിലും മൂന്നര മീറ്റര്‍ ഉയരത്തിലും കടവ് നിര്‍മ്മിക്കുന്നതിനായി 48 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യറാക്കി ചീഫ് എഞ്ചിനീയര്‍ സര്‍ക്കാറിലേക്ക് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഹെല്‍ത്ത് സെന്ററുകളില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അഭാവം, സ്‌കൂള്‍ കൗണ്‍സിലറുടെ അഭാവം, പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട പരാതി, വഖഫ് ബോര്‍ഡ് പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി കേസുകളിലും കമ്മീഷന്‍ നടപടി സ്വീകരിച്ചു.