സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വേദി ആവും സഹകരണ വാരാഘോഷം എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ സമ്പത് വ്യവസ്ഥയില്‍ സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്കും കരസ്ഥമാക്കിയ നേട്ടങ്ങളും ഇതിലൂടെ ജങ്ങളിലേക്ക് കൂടുതല്‍ വ്യക്തതയോടെ എത്തിക്കാന്‍ സാധിക്കും.
സംസ്ഥാന സഹകരണ യൂണിയന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തില്‍ നവംബര്‍ 20 നു നടത്തുന്ന എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം കെ രാജഗോപാല്‍ അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടര്‍ ജി ലാലു, എന്‍ എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അബ്ദുല്‍ ഹലീം എം, വിവിധ സഹകരണ ബാങ്ക് പ്രെസിഡന്റുമാര്‍, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു