ഹോമിയോപ്പതി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെളിനല്ലൂര്‍ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഹോമിയോ)ന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായുള്ള പ്രത്യേക ആരോഗ്യ പദ്ധതി ഷീ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വെളിനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ റീന അധ്യക്ഷയായി. ഡോ ആര്‍ സീമ ബോധവത്ക്കരണ ക്ലാസിന് നയിച്ചു. ഹെല്‍ത്തി ഹ്യൂമന്‍-അനിമല്‍-എന്‍ഡോവ്മെന്റ് എന്നിവയില്‍ ഊന്നിയ ഏകാരോഗ്യസങ്കത്പത്തില്‍ അടിസ്ഥാനമാക്കിയുള്ള ഗുഡ് ഹെല്‍ത്ത് പ്രാക്ടീസ് ബോധവത്ക്കരണ ക്ലാസുകളാണ് നടന്നത്. പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിക്, തൈറോയ്ഡ്, സ്ട്രെസ് മാനേജ്മെന്റ് എന്നിവയുടെ കാരണങ്ങളും കൃത്യമായ ജീവിതചര്യയിലൂടെ എങ്ങനെയൊക്കെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. ആര്‍ത്തവ ആരോഗ്യത്തിന്റെ പ്രാധാന്യവും ക്യാമ്പ് വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.