തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റര്‍ (ബിപിആര്‍സി ) ഇത്തിക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എംപ്ലോയ്ബിലിറ്റി സെന്റര്‍, ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, തൊഴില്‍സഭ ഏകോപനവും തുടര്‍ പ്രവര്‍ത്തനങ്ങളും, പരിശീലന സംവിധാനം, ബ്ലോക്ക്തല പി എം യു എന്നിവയെല്ലാം റിസോഴ്സ് സെന്ററിന്റെ ഭാഗമാണ്.
ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ശര്‍മ്മ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ദാസ്തകിര്‍, പഞ്ചായത്ത് തലത്തിലെ റിസോഴ്സ് പേഴ്സണ്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
