കരുനാഗപ്പള്ളി നഗരസഭപരിധിയിലെ ജലാശയങ്ങളുടെ സുരക്ഷയ്ക്കായി 40 ക്യാമറകള്‍ കൂടി സ്ഥാപിക്കും. മാലിന്യം തള്ളുന്നത് കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ സമാനസംവിധാനം പ്രയോജനകരമെന്ന് കണ്ടെത്തിയാണ് കൂടുതല്‍ എണ്ണം സ്ഥാപിക്കുന്നത്. പള്ളിക്കലാറിന്റെ തീരങ്ങളിലും വട്ടക്കായല്‍, കന്നേറ്റി കായല്‍, ടി എസ് കനാല്‍ എന്നിവയോട് ചേര്‍ന്നുള്ള പാതകളിലുമാണ് സ്ഥാപിക്കുക. പോലീസ് സ്റ്റേഷനിലും നഗരസഭ ആരോഗ്യവിഭാഗത്തിലും ദൃശ്യങ്ങള്‍ ലഭ്യമാകും എന്ന് നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു അറിയിച്ചു.
