തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി പരിശീലനം നടത്തി. ജില്ലാതലപരിശീലനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. അനുപമ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് തദ്ദേശ സ്ഥാപനതലത്തില്‍ നടത്താനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിനെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, ഹരിത കര്‍മ്മ സേനയെ ഊര്‍ജ്ജിതപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ രംഗത്തെ സംവിധാനങ്ങളിലെ കുറവ് നികത്തല്‍ എന്നിവയെ കുറിച്ചാണ് പരിശീലനം നടന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, ജൂനിയര്‍ സൂപ്രണ്ട് നജീബ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ ഇ സി) കെ. റഹീം ഫൈസല്‍, പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ നിധി കൃഷ്ണ എന്നിവര്‍ ക്ലാസ്സെടുത്തു.
