ആലപ്പുഴ: ആലപ്പുഴ പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിനു കീഴിലുള്ള നാല് കേന്ദ്രങ്ങളിൽ റോഡ് നവീകരണം നടത്തുന്നതിനാൽ ഒക്ടോ.12 മുതൽ ഈ ഭാഗങ്ങളിൽ ഗതാഗതം താൽക്കാലികമായി നിരോധിക്കും.
സി.സി.എൻ.ബി റോഡ്, മോൺസിഞ്ഞോർ റയനോൾഡ് പുരയ്ക്കൽ റോഡ്, പാലസ് റോഡ് (ജനറൽ ആശുപത്രി മുതൽ കളക്ട്രേറ്റ് ജംഗ്ഷൻ വരെയും പ്ലേഗ് ക്യാമ്പ് റോഡും), സി.സി.എസ്.ബി. റോഡ് എന്നിവടങ്ങളിലാണ് ഗതാഗത നിരോധം.