ആലപ്പുഴ : അമ്പലപ്പുഴ തെക്ക്-വടക്ക് കുടുംബശ്രീ യൂണിറ്റുകൾ വഴി കാക്കാഴം നീർക്കുന്നം സർവീസ് സഹകരണ ബാങ്ക് നൽകുന്ന പലിശരഹിത വായ്പയുടെ വിതരണ ഉദ്ഘാടനം ഒക്ടോബർ11 വൈകുന്നേരം 4 മണിക്ക് നീർക്കുന്നം എൻ.എസ്.എസ്.ഹാളിൽ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും.പ്രളയത്തിൽ സർവ്വവും നഷ്ടമായവർക്ക് ജീവിതവും ജീവനോപാധികളും തിരികെ നൽകുന്നതിന്റെ ഭാഗമായി കേരളസർക്കാർ ആവിഷ്‌കരിച്ച പദ്ധതികളുടെ ഭാഗമായാണ് കുടുംബശ്രീകൾ വഴി പലിശരഹിത വായ്പ നൽകുന്നത്.
ചടങ്ങിൽ നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ഓമനക്കുട്ടൻ അധ്യക്ഷത വഹിക്കും. നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ബി.ശ്രീകുമാർ ,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ,ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ ജി.ശ്രീകുമാർ, അമ്പലപ്പുഴ വടക്ക് സി.ഡി. എസ്.ചെയർപേഴ്‌സൺ റീന സന്തോഷ്, അമ്പലപ്പുഴ തെക്ക് സി.ഡി. എസ്. ചെയർപേഴ്‌സൺ രാധ ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേരും.