ആലപ്പുഴ: വനിത-ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ല ശിശു സംരക്ഷണ യൂണിറ്റിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ, സോഷ്യൽ വർക്കർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ലീഗൽ കം പ്രൊബേഷൻ ഓഫീസർക്ക് എൽഎൽ ബി.യാണ് യോഗ്യത. പ്രവ്യത്തി പരിചയമുള്ളവർക്ക് മുൻഗണന. 26,475 രൂപ ഹോണറേറിയം ലഭിക്കും. സോഷ്യൽ വർക്കർക്ക് സൈക്കോളജിയിലോ, സോഷ്യോളജിയിലോ, സോഷ്യൽ വർക്കിലോ ഉള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. പ്രവ്യത്തി പരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. 19,950 രൂപ വേതനം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, യോഗ്യത, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്, ഫോട്ടോ, വയസ്, സർട്ടിഫിക്കറ്റുകൾ, എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകണം. പ്രായപരിധി ഒക്ടോബർ ഒന്നിന് 36 വയസ് കവിയരുത്.
മുമ്പ് ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നും പിരിച്ചുവിടപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല. വനിതകൾക്കും ആലപ്പുഴ ജില്ല നിവാസികൾക്കും മുൻഗണന. അപൂർണ്ണവും വൈകി ലഭിക്കുന്നതും നിശ്ചിത മാതൃകയിൽ അല്ലാത്തതുമായ അപേക്ഷകൾ നിരസിക്കപ്പെടും. വിശദവിവരങ്ങൾക്ക് ജില്ല-ശിശു സംരക്ഷണ ഓഫീസർ, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോൺവന്റ് സ്‌ക്വയർ, ആലപ്പുഴ – ഒന്ന് എന്ന വിലാസത്തിൽ ബന്ധപ്പെടണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ എട്ട് വൈകിട്ട് അഞ്ചു മണി. ഫോൺ : 0477 – 2241644. അപേക്ഷഫോറത്തിനും വിവരങ്ങൾക്കും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sjd.kerala.gov.in സന്ദർശിക്കുക.