കടയ്ക്കല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ അനീഷ് കുമാറിന് അഗ്‌നി രക്ഷാ നിലയത്തില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉപഹാരം നല്‍കി ആദരിച്ചു. 2023 സെപ്റ്റംബര്‍ 10ന് വാമനപുരം നദിയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താണുപോയ രണ്ട് യുവാക്കളുടെ ജീവന്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്ലാതിരുന്നിട്ട് കൂടി രക്ഷപ്പെടുത്തിയതിനാണ് ആദരവ്. ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ സന്ദീപ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.