2022-23 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളിൽ ഇതുവരെയും അക്കൗണ്ട് വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാത്തവർക്കും, അക്കൗണ്ട് വിവരങ്ങൾ തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതിന് ഒരവസരം നൽകുന്നു. റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ PG Medical 2022 Candidate Portal എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്‌ എന്നിവ നൽകി പ്രവേശിച്ച് ‘Submit Bank Account Details ‘ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒക്ടോബർ 31 നു വൈകിട്ട് 5 വരെ ഓൺലൈനായി സമർപ്പിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി Submit ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. തുടർന്ന് Print Bank Details എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈനായി നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങുന്ന ഒരു സ്ലിപ്പ് വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ട് എടുക്കണം. ഈ പ്രിന്റൗട്ട് വിദ്യാർത്ഥികൾ ഭാവി ആവശ്യത്തിനായി സൂക്ഷിക്കണം. വിദ്യാർഥികൾ ഓൺലൈനായി സമർപ്പിക്കുന്ന ബാങ്ക് അക്കാണ്ടിലേക്ക് റീഫണ്ടിന് അർഹതയുണ്ടെങ്കിൽ തുക ലഭ്യമാക്കും.