2023-24 അധ്യയന വർഷത്തെ പി.ജി. ദന്തൽ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്ടോബർ 25 വരെ  MCC ദീർഘിപ്പിച്ച സാഹചര്യത്തിൽ ഒഴിവുള്ള പി.ജി. ദന്തൽ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്ടോബർ 25 വരെ ദീർഘിപ്പിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 25ന് ഉച്ചയ്ക്ക് രണ്ടിനകം അതാത് കോളജുകളിൽ ബന്ധപ്പെടണം.

ഒക്ടോബർ 18ന് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കോളജുകളിലും വിദ്യാർഥികളും നിർബന്ധമായും പാലിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

        2023-24  അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്ടോബർ 25 വരെ MCC ദീർഘിപ്പിച്ച സാഹചര്യത്തിൽ ഒഴിവുള്ള പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗിനുള്ള അവസാന തീയതി ഒക്ടോബർ 25 വരെ ദീർഘിപ്പിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം ഒക്ടോബർ 25ന് ഉച്ചയ്ക്ക് രണ്ടിനകം അതാത് കോളജുകളിൽ ബന്ധപ്പെടണം.

ഒക്ടോബർ 17ന് പ്രവേശന പരീക്ഷാ കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കോളജുകളും വിദ്യാർഥികളും നിർബന്ധമായും പാലിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.