തൊഴിലാളികള്‍ ,തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് ‘പി എഫ് നിങ്ങളുടെ അരികെ’ ഒക്ടോബർ 27ന് നടക്കും. പീരുമേട് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ തുടങ്ങും. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ എ. ആര്‍. വിനോജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847731711.