വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് മത്സ്യമേഖലയിലെ സംരംഭകത്വത്തെക്കുറിച്ച്  അഞ്ച് ദിവസത്തെ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. മത്സ്യമേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് വേണ്ടി നവംബർ ആറു മുതൽ 10 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യകൃഷി, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, ഇൻഡസ്ട്രിയൽ വിസിറ്റ്, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ വിവിധ ക്ലാസുകളും ഉൾപ്പെടുത്തിയിരിക്കുന്നു. താത്പര്യമുള്ളവർ ഒക്ടോബർ 30ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.