ചടയമംഗലം ബ്ലോക്ക്പഞ്ചായത്തിന്റെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തില്‍ സെക്കന്ററി പാലിയേറ്റീവ് കെയര്‍ രോഗികളുടെ കുടുംബസംഗമം നവംബര്‍ 15ന് നടക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം ചേര്‍ന്നു. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്റെ അധ്യക്ഷതയില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആശുപത്രി സൂപ്രണ്ട് ഡോ വി എ ധനുജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദിനേശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധിന്‍ കടയ്ക്കല്‍, ഉഷ,എച്ച് എം സി അംഗം ശിവദാസന്‍ പിള്ള, പാലിയേറ്റീവ് ചാര്‍ജ് സിസ്റ്റര്‍ മീനു, പാലിയേറ്റീവ് കെയര്‍ ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.