വയനാട്ടിലെ സ്‌കൂളുകളില്‍ വിവിധ പരിപാടികളോടെ തപാല്‍ ദിനാചരണം നടത്തി. കാക്കവയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1,300 ഓളം കുട്ടികള്‍ മറ്റു സ്‌കൂളുകളിലെ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കത്തെഴുതി. ഒന്നുമുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ കത്തെഴുത്തില്‍ പങ്കെടുത്തു. കുട്ടികളോടൊപ്പം അദ്ധ്യാപകരും കത്തെഴുത്തില്‍ പങ്കെടുത്ത് ഓര്‍മ്മ പുതുക്കി. പ്രധാനാദ്ധ്യാപകന്‍ സുരേഷ്‌കുമാര്‍, ഇന്ദു കാര്‍ത്തികേയന്‍, ഗിരീഷ് ബാബു, പി.ടി. ചാക്കോ, കെ. സുരേന്ദ്രന്‍, ജിതേഷ്, കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പടിഞ്ഞാറത്തറ ഗവ. എല്‍.പി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥികള്‍ പടിഞ്ഞാറത്തറ പോസ്റ്റ്ഓഫീസ് സന്ദര്‍ശനവും ഫിലാറ്റെലിക് പ്രദര്‍ശനവും നടത്തി. പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജീവനക്കാരായ ജയന്‍, വിജേഷ് എന്നിവര്‍ കുട്ടികളോട് വിവരിച്ചു. അദ്ധ്യാപകന്‍ പി. മുഹമ്മദ് ഷെരീഫ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
