കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്.എഫ്.എസ്.ഐ കേരള ഘടകത്തിന്റെയും സഹകരണത്തോടെ ഇങ്മര്‍ ബെര്‍ഗ്മാന്‍ ജന്മശദാബ്ദി ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. ഒക്ടോബര്‍ 14ന് രാവിലെ 10 മുതല്‍ എട്ടുവരെ കല്‍പ്പറ്റ എംജിടി ഹാളില്‍ ബെര്‍ഗ്മാന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ദ് സെവന്‍ത് സീല്‍, വൈല്‍ഡ് സ്‌ടോബറീസ്, ദ് വെര്‍ജിന്‍ സ്പ്രിങ്, പെര്‍സോണ, ക്രൈസ് ആന്‍ഡ് വിസ്‌പേഴ്‌സ്, സീക്രട്‌സ് ഓഫ് വുമണ്‍, സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ് എന്നി സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ദേശീയ ഡോക്യുമെന്ററി പുരസ്‌കാര ജേതാവ് അനീസ് കെ. മാപ്പിള, ദൃശ്യതാളം ചീഫ് എഡിറ്റര്‍ ചെലവൂര്‍ വേണു എന്നിവര്‍ പങ്കെടുക്കും.
