തിരുനെല്ലി ഗവ. ആശ്രമം സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ കൈയെഴുത്ത് മാസികകള്‍ – ഇത് ഞങ്ങളുടെ മേല്‍വിലാസം (എച്ച്.എസ് വിഭാഗം), ധ്യാനഗന്ധങ്ങള്‍ (യു.പി വിഭാഗം) എന്നിവ സീനിയര്‍ സൂപ്രണ്ട് മജീദ് എം. തലപ്പുഴ പ്രകാശനം ചെയ്തു. കുട്ടികളുടെ രചനകള്‍ അവര്‍ തന്നെ എഡിറ്റ് ചെയ്ത് പകര്‍ത്തിയെഴുതിയാണ് മാഗസിന്‍ തയ്യാറാക്കിയത്. സീനിയര്‍ അസിസ്റ്റന്റ് ജമാലുദ്ദീന്‍ മണ്ഡകത്തിങ്ങല്‍, സ്റ്റാഫ് എഡിറ്റര്‍ അപര്‍ണ കെ. റെജി, ശ്രീജിത്ത് ഇന്ദീവരം എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ തല സര്‍ഗോത്സവത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
