ജില്ലയിലെ 5 വയസ്സിനു താഴെയുള്ള ഇതുവരെ ആധാര്‍ എടുക്കാത്ത എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തുന്ന എ ഫോര്‍ ആധാര്‍ പദ്ധതി അവസാനഘട്ടത്തില്‍ എത്തിച്ചേര്‍ന്നതായി ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗം വിലയിരുത്തി. ഇതുവരെ ആധാര്‍ എടുക്കാത്ത അഞ്ച് വയസ്സുവരെയുള്ള കുട്ടിയുടെ ആധാര്‍ എന്റോള്‍മെന്റ് ഒക്‌ടോബര്‍ 30 നകം പൂര്‍ത്തിയാക്കണം. അമ്മയുടെയും അച്ഛന്റെയും ആധാര്‍ കാര്‍ഡ്, കുട്ടി, കുട്ടിയുടെ പേര് ചേര്‍ത്ത ജനന സര്‍ട്ടിഫിക്കറ്റ് സഹിതം ആധാര്‍ എന്റോള്‍മെന്റിനായി അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന് എന്റോള്‍മെന്റ് നടത്തണം. വിശദവിവരങ്ങള്‍ക്കായി അങ്കണവാടി ടീച്ചറുമായോ 04936 206265/67 എന്ന നമ്പറില്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാം. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.