ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ജൂനിയര്‍ , സീനിയര്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന സ്‌കൂള്‍ കായിക മേള എന്നിവയില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങളെ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക് അസോസിയേഷന്‍ കെ.പി വിജയി അദ്ധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു മുഖ്യാതിഥിയായിയിരുന്നു.
സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്‌കൂള്‍ മീറ്റിലും സ്വര്‍ണ്ണ മെഡല്‍ നേടിയ എന്‍.എസ് കാര്‍ത്തിക്, അദ്വൈത് സന്തോഷ്, പി.കെ വിഷ്ണു, ജൂനിയര്‍ മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എ.ബി വിമല്‍, തേജസ് ചന്ദ്രന്‍, വെള്ളഇമെഡല്‍ നേടിയ എം. രമേഷ്, സംസ്ഥാന ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ അമല്‍ സെബാസ്റ്റ്യന്‍, വെള്ളി മെഡല്‍ നേടിയ ആര്യ എം.എസ്, സംസ്ഥാന സീനിയര്‍ മീറ്റില്‍ സ്വര്‍ണ്ണം നേടിയ ഐറിന്‍ തോമസ്, സംസ്ഥാന സ്‌കൂള്‍ കായി മേളയില്‍ വെള്ളി മെഡല്‍ നേടിയ അമന്യ മണി, റിലെയില്‍ വെങ്കല മെഡല്‍ നേടിയ എം.എസ് വിഷ്ണു, ആര്‍.എം മെഹറൂഫ്, എന്‍.എസ് വിപിന്‍, വി.കെ അഭിജിത്ത്, എന്നിവര്‍ക്കാണ് ഉപഹാരം നല്‍കി ആദരിച്ചത്. കായിക പരിശീലകരായ ഗിരീഷ് കാട്ടിക്കുളം, കെ.വി സജി, ജോസ് പ്രകാശ്, ഷിജിന്‍ ആനപ്പാറ, അര്‍ജുന്‍ തോമസ്, എ.കെ ഗോപാലകൃഷ്ണന്‍, വി.എം സത്യന്‍, കെ.കെ മനോജ്, ഇ ബി മിഥുന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. അത്ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, സി.പി സജി ചങ്ങനാമഠത്തില്‍, എ.ഡി ജോണ്‍, സജീഷ് മാത്യു, എന്‍.സി സാജിദ്, ഡോ.വിനയ വി ദാമു എന്നിവര്‍ സംസാരിച്ചു.