അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്സുകളില്‍ പ്രവേശനം നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ലോണ്‍ സൗകര്യം ഒരുക്കി എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും. ഇരിങ്ങാലക്കുടയില്‍ ‘ആസ്പയര്‍ 2023’ തൊഴില്‍മേളയുടെ ഉദ്ഘാടന വേളയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സാന്നിധ്യത്തില്‍ എസ്ബിഐ തൃശൂര്‍ റീജിയണല്‍ മാനേജര്‍ സംഗീത ഭാസ്‌ക്കര്‍ എം, എച്ച്ഡിഎഫ്‌സി ഗവ.ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാര്‍വാക വിജയന്‍ എന്നിവര്‍ അസാപ് കേരള സി.എം.ഡി ഉഷ ടൈറ്റസുമായി ധാരണാ പത്രം കൈമാറി.

സാമ്പത്തിക പിന്നോക്കാവസ്ഥമൂലം നൈപുണ്യ പരിശീലനത്തില്‍ നിന്നും പിന്നോട്ട് നില്‍ക്കുന്ന വലിയൊരു വിഭാഗത്തെ നൈപുണ്യ പരിശീലനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ഇത് സഹായകമാകും. 5000 മുതല്‍ ഒന്നര ലക്ഷം രൂപ വരെയുള്ള സ്‌കില്‍ കോഴ്സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ലോണ്‍ ലഭിക്കും. കാനറാ ബാങ്കും കേരള ബാങ്കും അസാപ് കേരള കോഴ്സുകള്‍ക്ക് സ്‌കില്‍ ലോണ്‍ നല്‍കിവരുന്നുണ്ട്.