കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ  മാനേജർ, പബ്ലിക് റിലേഷൻസ് ഓഫീസർ, എൽ.ഡി ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ഡി.റ്റി.പി ഓപ്പറേറ്റർ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേന  നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്‌ക്രോസ് റോഡ് തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നവംബർ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.