കേരളീയം പരിപാടിയുടെ ഭാഗമായി കേരളത്തിന്റെ തനത് ആഭരണ-വസ്ത്ര രീതികളുൾപ്പെടുത്തിയുള്ള കേരളം എലഗൻസ് ഷോ ഒക്ടോബർ 29 വൈകുന്നേരം ആറുമണിക്കു കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.കൈത്തറി വസ്ത്രങ്ങളിൽ കേരളത്തിന്റെ സംസ്‌കാരം,ചരിത്രം,വിവിധ പദ്ധതികൾ എന്നിവ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ സമൂഹവും ഷോയുടെ ഭാഗമാകുന്നുവെന്നത് ശ്രദ്ധേയമാണ്.കശുവണ്ടി,കയർ സുഗന്ധദ്രവ്യങ്ങൾ, കൈത്തറി എന്നിവ ഉൾപ്പെടുത്തിയുള്ള വസ്ത്രധാരണ, ആഭരണ മാതൃകകൾ അണിഞ്ഞ് വ്യക്തികൾ അണിനിരക്കും.
വിദ്യാ കിരണം പദ്ധതിയെ പ്രതിനിധീകരിച്ച് കോട്ടൺ ഹിൽ സ്‌കൂളിലെ വിദ്യാർഥിനികൾ,ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ,മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകർമസേന അംഗങ്ങളും വേദിയിലെത്തും.പരിപാടിയുടെ ഭാഗമായി സുമംഗല ദാമോദരന്റെ
മ്യൂസിക് ഷോയും നടക്കും.