വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. വെട്ടിക്കവല മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി ബി അധ്യക്ഷനായി.
സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ ബിന്‍സി, രഞ്ജിത്ത് കുമാര്‍, മറ്റുജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ആറ് പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്.
