വയനാട് മാനന്തവാടി തേറ്റമല ഗവ. ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ഹൈടെക് ക്ലാസ്മുറികള്‍ ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന ഐ.ടി. ലാബ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി. നസീമ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഗീതാബാബു, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ പി.എ. ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ ആന്‍സി ജോയി, ആര്‍. രവീന്ദ്രന്‍, പ്രധാനാദ്ധ്യാപിക മെര്‍ലിന്‍ പോള്‍, പി.ടി.എ അദ്ധ്യക്ഷന്‍ ബി. ഉസ്മാന്‍, എം.എം. സമീര്‍, കേളോത്ത് അബ്ദുള്ള, കെ. അന്‍വര്‍, പി.ആര്‍. പ്രജിത എന്നിവര്‍ സംസാരിച്ചു.
