വയനാട്: പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാതല പരിപാടി 15ന് പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. രാവിലെ 10ന് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ദിലീപ് കുമാര്‍ മുഖ്യ സന്ദേശം നല്‍കും. പ്രളയാനന്തര പ്രകൃതി സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.യു ദാസ്, നവകേരള സൃഷ്ടിയില്‍ ഹരിതകേരള മിഷന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ എന്നിവര്‍ ക്ലാസെടുക്കും. ഒക്ടോബര്‍ രണ്ടുമുതല്‍ 16 വരെയാണ് സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം.
