വയനാട്: എടവക ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനുമതി കൂടാതെ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അനധികൃത ബോര്‍ഡുകള്‍ അപകടഭീഷണിയായ പശ്ചാത്തലത്തിലാണ് നടപടി. പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ ഉപയോഗം അവസാനിക്കുന്ന തീയതിക്കു ശേഷം പരമാവധി എഴു ദിവസത്തിനുള്ളില്‍ സ്ഥാപിച്ചവര്‍ തന്നെ എടുത്തുമാറ്റണം. ഇല്ലെങ്കില്‍ അതിനുവേണ്ടി വരുന്ന ചെലവ് ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കും.