വയനാട് എടവക ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട തീര്‍പ്പാകാത്ത ഫയലുകളുടെ അദാലത്ത് 15ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തും. പങ്കെടുക്കുന്നവര്‍ കൈപ്പറ്റ് രസീത് കൊണ്ടുവരണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.