കോട്ടയം: കനത്ത പുകയും പൊടിയും നിറഞ്ഞ സിനിമാ ആക്ഷന്‍ വര്‍ക്ക് ഷോപ്പിലേയ്ക്ക് മന്ത്രി കെ. ടി. ജലീല്‍ എത്തിപ്പോള്‍ ചിത്രീകരണത്തിന് തയ്യാറെടുക്കുകയായിരുന്നു കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍. തീവ്രവാദികളുടെ അക്രമത്തില്‍പ്പെടുന്ന പ്രദേശവാസികളെ പട്ടാളക്കാര്‍ രക്ഷപ്പെടുത്തുന്ന സാഹസിക രംഗത്തിന്റെ വര്‍ക്ക്‌ഷോപ്പായിരുന്നു ചിത്രീകരി ച്ചിരുന്നത്. പ്രദേശത്തിനും ആളുകള്‍ക്കും തീവ്രവാദികള്‍ തീവയ്ക്കുന്നത് ലൈവായി ചിത്രീകരിച്ചായിരുന്നു പരിശീലനം. ഇതിനിടയിലൂടെ അപകടത്തില്‍പ്പെട്ട കുഞ്ഞിനെ രക്ഷിക്കുന്നതും ചിത്രീകരിച്ചു. ചിത്രീകരിക്കുന്നതിനെടുക്കുന്ന തയ്യാറെടുപ്പുകള്‍ മുതല്‍ മന്ത്രി വീക്ഷിച്ചു. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിലെ പി.പത്മരാജന്‍ ലൈബ്രറി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ ഷൂട്ടിംഗ് പരിശീലനം അദ്ദേഹം ആസ്വദിച്ചത്. ഡയറക്ഷന്‍, എഡിറ്റിങ്, സിനിമാറ്റോഗ്രാഫി, ആനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫക്ട്, ഓഡിയോഗ്രാഫി, ആക്ടിഗ് എന്നീ കോഴ്‌സുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് വര്‍ക്ക്‌ഷോപ്പ് നടത്തിയത്. കെ.ആര്‍എന്‍ ചെയര്‍മാന്‍ എസ്. ഹരികുമാറും ഡയറക്ടര്‍ കെ. അമ്പാടി സന്നിഹിതരായി.
