നൽകിയത് 7.74 ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകൾ
മത്സ്യത്തൊഴിലാളികളുടെയും മേഖലയിലെ അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാർഡിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ തലങ്ങളിൽ ഉന്നത വിജയം നേടിയതും കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും, സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയതുമായ 174 വിദ്യാർത്ഥികൾക്കാണ് 7.74 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും, ഉപഹാരവും നൽകിയത്. കൂട്ടായി എസ്.എച്ച്.എം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ അധ്യക്ഷനായി.

മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്സൽ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.പി. ഫൗസിയ നാസർ, കെ.പി. സലീന, മംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ റംല, മറ്റ് ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. മത്സ്യബോർഡ് കമ്മീഷണർ സജി. എം. രാജേഷ് റിപ്പോർട്ട്‌  അവതരിപ്പിച്ചു.