മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിങ്‌സ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സി.യു.ഇ.ടി ഓറിയന്റേഷൻ പ്രോഗ്രാം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. മലപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ വി.ആർ വിനോദ് മുഖ്യാതിഥിയായി.
കേന്ദ്ര സർവകലാശാലകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷയായ സി.യു.ഇ.ടിയെ കുറിച്ച് അറിയേണ്ട വിഷയങ്ങൾ ചർച്ച ചെയ്ത ഓറിയന്റേഷൻ പ്രോഗ്രാമിൽ 400ലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. കേന്ദ്ര സർവകലാശാലകൾ അടക്കമുള്ള സ്ഥാപനങ്ങളിലെ ആയിരത്തിലധികം ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേകുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി).
സെൻട്രൽ യൂണിവേഴ്‌സിറ്റിളിലെക്കുള്ള എൻട്രൻസ് പരീക്ഷക്കായി വിദ്യാർഥികളെ തയ്യാറാക്കുക, വിദ്യാർഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മാഈൽ മൂത്തേടം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ്, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അനിൽ കുമാർ, വിജയഭേരി കോർഡിനേറ്റർ ടി. സലീം സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ, പി.കെ.സി അബ്ദുറഹ്‌മാൻ, വി.കെ.എം ഷാഫി, കെ.ടി അഷ്‌റഫ്, ശ്രീദേവി പ്രാകുന്ന്, യാസ്മിൻ അരിമ്പ്ര, റൈഹാനത്ത് കുറുമാടൻ, ജസീറ കരുവാരക്കുണ്ട്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവർ പങ്കെടുത്തു. തിരൂർ, തിരൂരങ്ങാടി, വണ്ടൂർ വിദ്യാഭ്യാസ ജില്ലകളിലെ സി.യു.ഇ.ടി ഓറിയന്റഷൻ പ്രോഗ്രാം നവംബർ നാലിന് അതത് കേന്ദ്രങ്ങളിൽ വെച്ച് നടത്തും.