കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗാശുപത്രി മുഖാന്തിരം നടപ്പാക്കുന്ന കന്നുകുട്ടി പരിപാലനം പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം നടത്തി. കാര്‍ഷിക മേഖലയിലെ 56 വനിതാ ഗുണഭോക്താക്കള്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ഒരു ഗുണഭോക്താവിന് 12,500 രൂപ സബ്‌സിഡി, 12,500 രൂപ ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടെ 25,000 രൂപയാണ് ഒരു പദ്ധതി മുഖേന ലഭിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ നിര്‍വഹിച്ചു. പശു വളര്‍ത്തല്‍, പരിപാലനം എന്ന വിഷയത്തില്‍ ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഡോ. ജയന്‍ ക്ലാസെടുത്തു. ക്ഷീര സംഘം പ്രസിഡന്റ് സുജാത അധ്യക്ഷയായ പരിപാടിയില്‍ ക്ഷീര സംഘം സെക്രട്ടറി എ. രജനി, ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ സിന്ധു, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.