കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് എസ്എസ്എല്‍സി, പ്ലസ് ടു, വി.എച്ച്.എസി.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അഡ്വ.ടി.സിദ്ദിഖ് എം.എല്‍. ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ പി ചന്ദ്ര, കെ.ഷമീര്‍, സി.സി തങ്കച്ചന്‍, പാറക്ക മമ്മുട്ടി, വി. ആന്റണി, പി.ആര്‍ സുരേഷ്, കെ മുഹമ്മദ്, പൂലാടന്‍ അഷറഫ്, ജിഷ ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ 615 കുട്ടികള്‍ക്ക് ഈ വര്‍ഷം അവാര്‍ഡ് നല്‍കും.
