2023-ലെ പി.ജി. ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിനായി ഗവൺമെന്റ് ആയുർവേദ കോളജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളജുകളിലേക്കും ഓൺലൈനായി ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 2023-ലെ പി.ജി. ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും ഒക്ടോബർ 31നു വൈകിട്ട് നാലിനു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300
