ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാള ഭാഷ ഭരണഭാഷ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 1 ന് രാവിലെ 10.30 ന് കള്ക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പി.സി.രാമന്‍കുട്ടി മലയാളദിന പ്രഭാഷണം നടത്തും. എ.ഡി.എം എന്‍.ഐ.ഷാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ജീവനക്കാര്‍ക്ക് കവിതകള്‍ ആലപിക്കാം
മലയാളഭാഷ ഭരണഭാഷ വാരാചരണത്തോടനുബന്ധിച്ച് നവംബര്‍ 1ന് കളക്‌ട്രേറ്റ് എ.പി.ജെ. ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജീവനക്കാര്‍ക്ക് കവിതകള്‍ ആലപിക്കാം. കവിതകള്‍ ആലപിക്കാന്‍ താല്‍പ്പര്യമുള്ള ജീവനക്കാര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 6238309634