തൃകരിപ്പൂർ മണ്ഡലം അവലോകന യോഗം മന്ത്രി നടത്ത


മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നൽകുന്ന നവകേരള സദസ്സ് എല്ലാവരേയും ഉൾക്കൊള്ളുന്ന ബഹുജന സദസ്സാകുമെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ , മ്യൂസിയം വകുപ്പ്മന്ത്രി ശ്രീ. അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ തൃക്കരിപ്പൂർ മണ്ഡലം നവകേരള സദസ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
മത ,ജാതി , വ്യത്യാസങ്ങൾ കൂടാതെ എല്ലാവർക്കും ഒത്തുചേരാവുന്ന ഒരു സർക്കാർ പരിപാടിയാണ് നവ കേരള സദസ്സ് . ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാൻ മന്ത്രിമാർ എത്തുന്ന പരിപാടി. ഇതിൽനിന്ന് ആരെയും മാറ്റിനിർത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്ന് മന്ത്രി പറഞ്ഞു

എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നവംബർ 19ന് വൈകിട്ട് ആറുമണിക്ക് കാലിക്കടവ് മൈതാനത്ത് നടക്കുന്ന നവകേരള സദസ്സിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15000പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎൽഎ പറഞ്ഞു. സുരക്ഷാസംവിധാനങ്ങളും പാർക്കിംഗ് സംവിധാനങ്ങളും കൃത്യമായി ഒരുക്കുന്നതിന് യേഗ്രത്താൽ ജില്ലാ കലക്ടർ കെ ഇമ്പ ശേഖർ പോലീസിന് നിർദ്ദേശം നൽകി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ മണ്ഡലം സംഘാടകസമിതി കൺവീനർ ജയ്സൺ മാത്യു കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറസംസാരിച്ചു. പബ്ലിസിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ പ്രചരണ പരിപാടികളെക്കുറിച്ചും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ സജിത് കുമാർ സ്റ്റേജ് ഡെക്കറേഷൻ ഒരുക്കങ്ങളെക്കുറിച്ചും യുവജന ക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ എ.വി. ശിവപ്രസാദ് വളണ്ടിയർ സംവിധാനങ്ങളെ കുറിച്ചും വിശദീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത തൃക്കരിപ്പൂർ മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ , വൈസ് പ്രസിഡണ്ടുമാർ, കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം മണ്ഡലം, പഞ്ചായത്ത് വിവിധ സബ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ വകുപ്പുകളുടെ ഉദ്യോഗസ്ഥർ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു