ഉന്നത വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മൈനോറിറ്റി എഡ്യുക്കേഷൻ അക്കാദമി സ്ഥാപിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. അക്കാദമിയുടെ പദ്ധതി രൂപരേഖ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് മുഖ്യമന്ത്രിക്ക് കൈമാറി.
ഇക്കഴിഞ്ഞ സെപ്റ്റംബർ 19 ന് ചേർന്ന കമ്മീഷൻ യോഗമാണ് ആശയം സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചത്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക വികസനത്തിനും ക്ഷേമത്തിനും ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം അനിവാര്യമാണെന്ന് അഡ്വ. എ.എ. റഷീദ് പറഞ്ഞു. കമ്മീഷൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് അക്കാദമിയുടെ രൂപരേഖ തയ്യാറാക്കിയത്.