പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
‘നാഞ്ചിൽ 2.0’ കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള സമാപിച്ചു.
അഞ്ചു ദിനങ്ങളിലായി പൊന്നാനി നിളയോര പാതയിൽ സംഘടിപ്പിച്ച മേളയുടെ സമാപന ഉദ്ഘാടനം
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.
പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷനായി.
കുടുംബശീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ.കക്കൂത്ത്, നഗരസഭാ കൗൺസിലർമാരായ റീനാ പ്രകാശ്, ഷാലി പ്രീദീപ്, ഷാഫി, നസീമ, സി. വി. സുധ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ
മൻഷൂബ വിവിധ സി.ഡി.എസ് ചെയർ പേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ സി.ഡി എസ്സുകളിൽ നിന്നായി കുടുംബശ്രീ അംഗങുടെ കലാപരിപാടികളും അരങ്ങേറി.
പൊടിപൊടിച്ച് കച്ചവടം
പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
‘നാഞ്ചിൽ 2.0;’ കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേളയിൽ പൊടി പൊടിച്ച് കച്ചവടം.
ഒക്ടോബർ 27 മുതൽ പൊന്നാനി നിയോരപാതയിൽ സംഘടിപ്പിച്ച മേളയിൽ
പന്ത്രണ്ട് ലക്ഷത്തി പതിനേഴായിരത്തി നാനൂറ്റി അമ്പത്തി ഏഴ് (12,17,457) രൂപയുടെ വിൽപനയാണ് നടന്നത്.
മേളയിൽ കുടുംബശ്രീ ഒരുക്കിയ ഫുഡ് കോർട്ടിൽ എട്ട് ലക്ഷം രൂപയുടെ വിൽപനയും
ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിച്ച വിവിധ ഉത്പന്നങ്ങൾ വിൽപ്പന ചെയ്തതിൽ നിന്നായി 4,17,457 രൂപയും ലഭിച്ചു. മലബാർ കോംബോ,കുഞ്ഞി തലയിണ , കരിഞ്ചീരക കോഴി, മണവാളൻ കോഴി, മലബാർ ദം ബിരിയാണി തുടങ്ങി വിവിധ ഭക്ഷ്യവിഭവങ്ങൾക്കൊപ്പം
മത്തൻ പായസം, കുമ്പളം പായസം, ചാമ അരി പായസം തുടങ്ങി വിവിധതരം പായസങ്ങളും, അട്ടപ്പാടി രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ഊര് കാപ്പിയും,വനസുന്ദരിയും ഉൾപ്പെടെ
നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ ഒരുക്കിയാണ് കുടുംബശ്രീ മേളയുടെ മുഖ്യ ആകർഷണമായത്. ജില്ലയിലെ ഒൻപത് കുടുംബശ്രീ യൂണിറ്റുകളും അട്ടപ്പാടി രുചി വിഭവങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുമുൾപ്പടെ പത്ത് യൂണിറ്റുകളാണ്
മേളയില്‍ രുചിവിഭവങ്ങള്‍ വിളമ്പിയത്.